പരവൂർ: പൂതക്കുളം ഈഴംവിള ഭദ്രകാളി ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികം ക്ഷേത്രാചാര ചടങ്ങുകളും വിശേഷാൽ പൂജകളുമായി ഇന്ന് നടക്കും. നിത്യപൂജകൾക്ക് പുറമെ രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശാഭിഷേകം എന്നിവ ഉണ്ടായിരിക്കും. കൊവിഡ് മാനദണ്ഡ പ്രകാരം ഭക്തർക്ക് പ്രവേശനം അനുവദിക്കും. വഴിപാടുകൾ നടത്താൻ ആഗ്രഹമുള്ളവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് ഈഴംവിള ദേവസ്വം പ്രസിഡന്റ് പി. വിശ്വരാജൻ, സെക്രട്ടറി വി. ബിജു എന്നിവർ അറിയിച്ചു. ഫോൺ: 0474 2518487,8590620077