pukkulam
എസ്.എൻ.ഡി.പി യോഗം 3525-ാം നമ്പർ പുക്കുളം ശാഖയുടെ നേതൃത്വത്തിൽ നടന്ന പഠനോപകരണ വിതരണം പ്രസിഡന്റ് ജി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം 3525-ാം നമ്പർ പുക്കുളം ശാഖയുടെ നേതൃത്വത്തിൽ ശാഖാ പരിധിയിലെ ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് ജി. ശശിധരൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി പി. വിമലദാസൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തന്നൂർ യൂണിയൻ കൗൺസിലർ കെ. ചിത്രാംഗദൻ, ശാഖാ വൈസ് പ്രസിഡന്റ് കെ. സുഗതൻ, വനിതാസംഘം പ്രസിഡന്റ് എ. ലതിക, ശാഖാ കമ്മിറ്റി അംഗങ്ങളായ കെ. സുന്ദരേശൻ, വി.വി. ഹരീഷ്, എസ്. രാമഭദ്രൻ തുടങ്ങിയവർ പങ്കെടുത്തു.