കൊല്ലം : അരീക്കൽ ആയുർവേദ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 25 ഓളം കുട്ടികൾക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അയത്തിൽ ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷനായി. ഭക്ഷ്യക്കിറ്റ് വിതരണം സുനിൽ ടി. ഡാനിയൽ നിർവഹിച്ചു. നിർദ്ധന രോഗികൾക്ക് സൗജന്യനിരക്കിൽ കിടത്തിച്ചികിത്സ നൽകുന്ന അരീക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ ഡോ. എ. ആർ. സ്മിത്ത് കുമാർ നിർവഹിച്ചു. ഡയറക്ടർമാരായ പി. രാമകൃഷ്ണപിള്ള, ഉഷാദേവി, കെ.ബി. ലക്ഷ്മി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.