ഏരൂർ: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ എൽ.ഡി.എഫ് ആലഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.പി.എം ഏരൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.ബി.വിനോദ് സമരപരിപാടി ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷനായി.ഏരൂർ ലോക്കൽകമ്മിറ്റി അംഗം ലിനുമോൻ,വിനോദ്, ജയപ്രസാദ്,ഷിജു, മഞ്ജു, ചന്തു, മഞ്ജു ഷാജി, അശ്വിൻ,സജി, വൈശാഖ്, അഭിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.