photo
ഇന്ധന വിലവർദ്ധനവിനെതിരെ എൽ.ഡി.എഫ് കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : കേന്ദ്ര സർക്കാരിന്റെ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയുടെ ദേശീയപാതയോരത്തും ഗ്രാമപ്രദേശങ്ങളിലും കൂട്ടധർണ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ. വസന്തൻ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. . കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടന്ന ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രനും പുത്തൻ തെരുവിൽ ജില്ലാ കമ്മിറ്റി അംഗം സി. രാധാമണിയും വെളുത്തമണലിൽ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി .കെ .ബാലചന്ദ്രനും മാമൂട് ജംഗ്ഷനിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ജെ. ജയകൃഷ്ണപിള്ളയും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ് നേതാക്കളായ ബി .സജീവൻ, ജി. സുനിൽ, കെ. എസ്. ഷറഫുദ്ദീൻ മുസ്ലിയാർ, ജെ. ഹരിലാൽ, കരിമ്പാലിൽ സദാനന്ദൻ, ആർ.രവി, വൈ.പൊടികുഞ്ഞ്, അബ്ദുൽസലാം, ബി .ശ്രീകുമാർ, വിജയമ്മാലാലി, പടിപ്പുര ലത്തീഫ്, അബ്ദുൽ സലാം അൽഹന, റെജി ഫോട്ടോ പാർക്ക് തുടങ്ങിയവർ നേതൃത്വം നൽകി. തൊടിയൂരിൽ ആർ. ശ്രീജിത്ത് ,പി .കെ. .ജയപ്രകാശ്, ടി .രാജീവ്, ആർ .രഞ്ജിത്ത്, അനിൽ എസ് കല്ലേലിഭാഗം, ശശിധരൻപിള്ള, ശിഹാബ് എസ്. .പൈനുംമൂട് തു ടങ്ങിയവർ നേതൃത്വം നൽകി. കുലശേഖരപുരത്ത് പി .ഉണ്ണി, ഡി. രാജൻ,എ .നാസർ ,വി .പി. ജയപ്രകാശ് മേനോൻ, ബി .കൃഷ്ണകുമാർ, എ. അനിരുദ്ധൻ, സെയ്ദ്കുമാർ സൈനുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ക്ലാപ്പനയിൽ ടി .എൻ. വിജയകൃഷ്ണൻ, ക്ലാപ്പന സുരേഷ്, കുഞ്ഞിചന്തു, സുരേഷ് താനുവേലിൽ ,ഷറഫ് , തുടങ്ങിയവർ നേതൃത്വം നൽകി. ആലപ്പാട്ട് നടന്ന സമരത്തിന് ജി. രാജദാസ്, ബി .എ. ബ്രിജിത്ത്, പി .ജോസ്, പ്രസാദ്, ബിജു, ഉണ്ണികൃഷ്ണൻ, വേണു തുടങ്ങിയവർ നേതൃത്വം നൽകി.