ശാസ്താംകോട്ട: ചക്കുവള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു. ചക്കുവള്ളി ചിറയും ചുറ്റുമുള്ള പ്രദേശങ്ങളും പരിസ്ഥിതി ദുർബല പ്രദേശമാണെന്ന് വരുത്തി ചക്കുവള്ളിയുടെ വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ സർവകക്ഷി യോഗം പ്രമേയം പാസാക്കി.കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ സോമപ്രസാദ് എം.പി, ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ, പോരുവഴി പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്, ശൂരനാട് തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.കെ ശ്രീജ, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ശ്രീകുമാർ വിവിധ കക്ഷി നേതാക്കളായ ഗോകുലം അനിൽ, എം.ശിവശങ്കരപ്പിള്ള, സുകുമാരപിള്ള, ആർ.എസ്.അനിൽ, സാബു ചക്കുവള്ളി, മധുകുമാർ, തോപ്പിൽ ജമാൽ, ഇഞ്ചക്കാട് രാജൻ, പി.ബി.സത്യദേവൻ, പ്രൊഫ.സി.എം.ഗോപാലകൃഷ്ണൻ നായർ, അക്കരയിൽ ഹുസൈൻ, ജി.കെ.രേണുകുമാർ ,ചക്കുവള്ളി നസീർ, എൻ.പ്രതാപൻ, നിസാം മൂലത്തറ തുടങ്ങിയവർ സംസാരിച്ചു. ചക്കുവള്ളി ചിറയെ പരിസ്ഥിതി ദുർബല പ്രദേശമായും 300 മീറ്റർ ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് കമ്പലടി സ്വദേശി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. മൂന്നു പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ ചക്കുവള്ളിയിൽ വ്യവസായികൾ തമ്മിലുള്ള തർക്കമാണ് നീക്കത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.