പടിഞ്ഞാറേകല്ലട : നീണ്ട നാളത്കാതെ ത്തിരിപ്പിനൊടുവിൽ കോതപുരം വെട്ടിയതോട് പുതിയ പാലം യാഥാർത്ഥ്യമാകുകയാണ്. ടെൻഡർ നടപടികൾ പൂർത്തിയായി. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് വർഷങ്ങളായി ഏറെ തടസം നിൽക്കുന്ന ഒന്നായിരുന്നു വെട്ടിയതോട് പാലം . കിഫ്ബി പദ്ധതിപ്രകാരം നവീകരണം നടക്കുന്ന കാരാളിമുക്ക് വളഞ്ഞ വരമ്പ് കടപുഴ പി. ഡബ്ല്യു .ഡി റോഡിലാണ് വെട്ടിയ തോട്ടുപാലം പാലം സ്ഥിതി ചെയ്യുന്നത്.
ഭൂ ഉടമകൾക്ക് നഷ്ടപരിഹാരം നൽകും
കാലപ്പഴക്കം ചെന്ന പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ടെൻഡർ എടുത്തിരിക്കുന്നത് വലിയത്ത് കൺസ്ട്രക്ഷൻ കമ്പനിയാണ്. ആകെ 5 കോടി രൂപയാണ് പാലത്തിനും സമാന്തര റോഡിനുമായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്. അതിൽ 3 കോടി 30 ലക്ഷം രൂപ പാലത്തിന്റെ നിർമ്മാണത്തിനും ബാക്കി തുകയായ 1 കോടി 70 ലക്ഷം രൂപ സമാന്തര റോഡിനുമായി സ്ഥലം ഏറ്റെടുത്തിട്ടുള്ള ഭൂ ഉടമകൾക്ക് നഷ്ടപരിഹാരമായി നൽകാനുള്ള തുകയാണ്.
ആകെ അനുവദിച്ചത് 5 കോടി
പാല നിർമ്മാണത്തിന് 3 കോടി 30 ലക്ഷം രൂപ
ഭൂഉടമകൾക്ക് 1 കോടി 70 ലക്ഷം രൂപ
ഇതേവരെ ഭൂഉടമകൾക്ക് നഷ്ടപരിഹാരം കൊടുത്തിട്ടില്ല . നഷ്ടപരിഹാരത്തുക കൊടുത്തതിനുശേഷം ബാക്കി തുടർ നടപടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും .
കോവൂർ കുഞ്ഞുമോൻ
എം.എൽ.എ