knpy-
നിർമ്മാണ സാമഗ്രികളുടെ വില വർദ്ധനവിനെതിരെ ലൈസൻസ് എഞ്ചിനിയേഴ്‌സ് ആൻറ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ബി. ബിനു ഉദ്‌ഘാടനം ചെയ്യുന്നു.

കൊല്ലം: നിർമ്മാണ സാമഗ്രി കളുടെ വിലവർദ്ധനവിനെതിരെ ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും അതാത് യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കരുനാഗപ്പള്ളി സിവിൽസ്റ്റേഷൻ, നഗരസഭ , വിവിധ ഗ്രാമപഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിൽ ധർണ സംഘടിപ്പിച്ചു. കൊല്ലംജില്ല വൈസ് പ്രസിഡന്റ് എസ്.ബി. ബിനു ,​ താലൂക്ക് പ്രസി. ബഷീർ അഹമ്മദ്‌, താലൂക്ക് സെക്രട്ടറി ബിനുലാൽ, മുൻ ജില്ലാ പ്രസിഡന്റ്‌ കെ. ശ്രീകുമാർ, കൈലാസ്, കൃഷ്ണലാൽ, സുനിൽ, സി.ബിനു , ബാബു, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ഷീജ, മുഹമ്മദ്‌ ഹർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. ഡാം മണൽ സംസ്കരിച്ച് നിർമ്മാണത്തിന് ലഭ്യമാക്കുക, കമ്പി, സിമന്റ്‌ വിലവർദ്ധനവ് തടയുക, അന്യായമായ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവ് പിൻവലിക്കുക, പാറഉത്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുക, നിർമ്മാണ മേഖല വ്യവസായമായി അംഗീകരിക്കുക, പ്രത്യേക വകുപ്പ് രൂപീകരിച്ച് അതിന് കീഴിൽ നിർമ്മാണമേഖ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്