പോരുവഴി: ഇന്ധനവില വർദ്ധനവിനെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോരുവഴി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും പ്രതിഷേധ സമരം നടന്നു. പഞ്ചായത്തുതല ഉദ്ഘാടനം മലനടയിൽ സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കുഞ്ഞുമോൻ നിർവഹിച്ചു. പഞ്ചായത്തിലുടനീളം നടന്ന പ്രതിഷേധ സമരത്തിന് സി.പി.എം ഏരിയാ കമ്മറ്റി അംഗങ്ങളായ ബി.ബിനീഷ്, എം. മനു, അക്കരയിൽ ഹുസൈൻ, പോരുവഴി പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി എൻ. പ്രതാപൻ എന്നിവർ നേതൃത്വം നൽകി.