തൊടിയൂർ: കൊവിഡ് കാല ആനുകൂല്യങ്ങളായി ചുമട്ട് തൊഴിലാളികൾക്ക് 5000 രൂപ ഗ്രാൻ്റും 10,000 രൂപ ലോണും അനുവദിക്കണമെന്നാവശ്യപ്പെട്ട് ചുമട്ട് തൊഴിലാളി ഫെഡറേഷൻ്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കല്ലേലിഭാഗം ഡ്രൈവർ ജംഗ്ഷനിലെ കരുനാഗപ്പള്ളി താലൂക്ക് ചുമട്ടുതൊഴിലാളി ഓഫീസ് ഉപരോധിക്കും. ഇന്ന് രാവിലെ 10ന് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ചിറ്റുമൂലനാസർ ഉദ്ഘാടനം ചെയ്യും.