ശാസ്താംകോട്ട: വനം കൊള്ള കേസിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. ബി.ജെ.പി പടിഞ്ഞാറേ കല്ലട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ കുന്നൂത്തറ മുക്കിൽ നിന്ന് ആരംഭിച്ച പദയാത്ര മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡൻ്റ് എം. സജീവ് അദ്ധ്യക്ഷത വഹിച്ചു . ഓമനക്കുട്ടൻ പിള്ള, തയ്യിൽ രാജേന്ദ്രൻ, കൃഷ്ണകുമാർ,ബിനോയ് ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പി പോരുവഴി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പദയാത്ര നടത്തി. ശാസ്താംനടയിൽ നടന്ന പദയാത്ര മണ്ഡലം സെക്രട്ടറി അനി കുറുപ്പ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സമിതി പ്രസിഡൻ്റ് ബിജു കുമാർ അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തിലെ ആനയടിയിൽ ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജെ. ശ്രീകുമാർ പദയാത്ര ഉദ്ഘാടനം ചെയ്തു.