copmmd-
ഇന്ധന വില വർദ്ധനവിനെതിരെ തൃക്കോവിൽവട്ടം കുരീപ്പുഴയിൽ നടന്ന പ്രതിഷേധം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ഇന്ധന വില വർദ്ധനവിനെതിരെ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടന്നു. തൃക്കോവിൽവട്ടം കുരീപ്പള്ളിയിൽ നടന്ന സമരം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജോർജ് മാത്യു, ജോൺ കുട്ടി, ജോൺ വർഗീസ്, ബിനു പി. ജോൺ, ആശാ ചന്ദ്രൻ, ചാക്കോ എന്നിവർ സംസാരിച്ചു.

നെടുമ്പന നല്ലിലയിൽ നടന്ന സമരം സി.പി.എം കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സജീവ് വായനശാല, ഷിജുകുമാർ, ജിഷാ അനിൽ, അജിത എന്നിവർ സംസാരിച്ചു. നെടുമ്പന ശാസ്താംപൊയ്കയിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം ആർ. ബിജു ഉദ്ഘാടനം ചെയ്തു. ബാബുജി, സുന്ദരൻ എന്നിവർ സംസാരിച്ചു.