കടയ്ക്കൽ : ഇട്ടിവ, വയ്യാനം അൽ - അമീൻ മൻസിലിൽ മുനീർ (40) വധശ്രമ കേസിൽ പിടിയിലായി. ഇക്കഴിഞ്ഞ 28ന് ഉച്ചയ്ക്ക് 2 മണിയോടെ മുനീർ തന്റെ മാമനെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് തടയാൻ ശ്രമിച്ച അയൽ വാസിയായ സ്ത്രീയുടെ നേരേയും മുനീർ ആക്രമണം നടത്തി. ആക്രമണത്തിനിരയായ സ്ത്രീയുടെ പരാതിയിൽ ചടയമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചടയമംഗലം എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മുമ്പും പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ള ആളാണ്. മുനീറിനെ റിമാൻഡ് ചെയ്തു.