കൊല്ലം: കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെ ലിങ്ക് റോഡിന്റെ മൂന്നാംഘട്ട നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊല്ലത്ത് ലിങ്ക് റോഡിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ലിങ്ക് റോഡ് ഓലയിൽക്കടവിൽ നിന്ന് തോപ്പിൽ കടവിലേക്ക് നീട്ടുന്ന നാലാംഘട്ട വികസനം ആറ് മാസത്തിനുള്ളിൽ ആരംഭിക്കും. ഇതിനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എം. മുകേഷ് എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.