പുനലൂർ: പെട്രോളിയം ഉത്പ്പന്നങ്ങളുടെ നികുതി ജി.എസ്.ടിയിൽ ഉൾപ്പെടുത്തുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് യുവമോർച്ച പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പോസ്റ്റ് ഓഫീസിന് സമീപം ധർണ നടത്തിയും മന്ത്രിക്ക് കത്തുകൾ പോസ്റ്റ് ചെയ്തും പ്രതിഷേധിച്ചു.യുവ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി.ബബുൽ ദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പുനലൂർ നിയോജകമണ്ഡലം സെക്രട്ടറി ആർ.രഞ്ജിത്ത് , പി.വിഷ്ണു, ഗോകുൽ തുടങ്ങിയവർ സംസാരിച്ചു.