തൊടിയൂർ: തഴവ ആദിത്യ വിലാസം ഗവ.ഹൈസ്കൂളിലെ 2008-09 വർഷത്തെ 10 ഇ, എഫ് ഡിവിഷനുകളിലെ പൂർവ വിദ്യാർത്ഥികൾ ഒൻപത് കുട്ടികൾക്കും പൂർവാദ്ധ്യാപകർ ഒരു വിദ്യാർത്ഥിക്കും മൊബൈ ഫോൺ സമ്മാനിച്ചു. സി.ആർ.മഹേഷ് എം.എൽ.എ ഫോണുകൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം,
ഹെഡ്മിസ്ട്രസ് ഇൻ-ചാർജ് വി.എസ്.കവിത, എസ് .എം .സി ചെയർമാൻ ജി.അജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി എൻ.കെ.വിജയകുമാർ, പൂർവാദ്ധ്യാപകരായ ബി.ശിവജി, ബി.സൗദാംബിക, അജിൻഷ, അദ്ധ്യാപക
രായ എസ്.റെജി, അനില,നിഷ തുടങ്ങിയവർ പങ്കെടുത്തു.