പുതുക്കാട്: എം.പീസ് കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി പുതുക്കാട് പഞ്ചായത്തിന് ടി.എൻ. പ്രതാപൻ എം.പി കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഏറ്റുവാങ്ങി. പ്രവർത്തനങ്ങൾക്കായി 15 അംഗങ്ങൾ അടങ്ങിയ ടീം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, കൺവീനർ ഷാജു കാളിയേങ്കര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സെബി കൊടിയൻ, രതി ബാബു, സി.സി. സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീർ, ജില്ലാ കോ- ഓർഡിനേറ്റർ സി.എം. നൗഷാദ്, പ്രീബനൻ ചൂണ്ടേലപറമ്പിൽ, സച്ചിൻ ഷാജു, സെക്രട്ടറി എം.എച്ച്. ഷാജിക്ക് എന്നിവർ പങ്കെടുത്തു.