ഇക്കുറി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത് ഞ്ച് പേർ

ചാലക്കുടി: 13 വിദ്യാർത്ഥികളും രണ്ടു അദ്ധ്യാപകരുമായി നഗരസഭയിൽ ഒരു വിദ്യാലയം. പടിഞ്ഞാറെ ചാലക്കുടിയിലെ അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഐ.ആർ.എം.എൽ.പി സ്‌കൂളാണ് കുട്ടികളില്ലാതെ പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. വർഷങ്ങളായി അടച്ചുപൂട്ടൽ ഭീഷണിയിലുള്ള സ്കൂളാണിത്.

ഒന്നാം ക്ലാസിലേക്ക് അഞ്ച് വിദ്യാർത്ഥികളാണ് ഇക്കുറി പ്രവേശനത്തിന് അപേക്ഷിച്ചത്. എല്ലാ ക്ലാസുകൾക്കുമായി രണ്ടു അദ്ധ്യാപകരാണുള്ളത്. പ്രദേശത്തെ ആദ്യ വിദ്യാലയം കൂടിയാണിത്. സമീപ പ്രദേശങ്ങളിൽ മറ്റ് വിദ്യാലയങ്ങൾ വന്നതോടെ ഇവിടത്തെ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് ഓടുമേഞ്ഞ സ്‌കൂൾ കെട്ടിടം ജീർണ്ണാവസ്ഥയിലാണ്.

സ്‌കൂൾ ഏറ്റെടുക്കാൻ നഗരസഭ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല. പരിമിതമായ സൗകര്യങ്ങളിലും പ്രവേശനോത്സവം ആഘോഷമാക്കാനുള്ള ശ്രമിത്താലാണ് അദ്ധ്യാപകർ. നഗരസഭ സ്‌കൂൾ ഏറ്റെടുത്ത് സ്‌കൂളിനെ പഴയകാല പ്രതാഭത്തിലേക്ക് കൊണ്ടുവരണമെന്നാണ് പുരോഗമന ചിന്താഗതിക്കാരുടെ അഭിപ്രായം.