കൊടുങ്ങല്ലൂർ: പ്രവേശനോത്സവ ദിനത്തിൽ ആയിരം മാസ്‌കുകൾ നൽകി അദ്ധ്യായന വർഷത്തിന് തുടക്കം. കൊടുങ്ങല്ലൂർ ജി.എൽ.പി.എസ്.ജി.എച്ച് സ്‌കൂളാണ് കൊവിഡ് പ്രതിരോധ പ്രവർത്തകർക്കായി മാസ്‌കുകൾ വിതരണം ചെയ്തത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ ടീച്ചർ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി എന്നിവർ ചേർന്ന് മാസ്‌കുകൾ ഏറ്റുവാങ്ങി.

പി.ടി.എ പ്രസിഡന്റ് നവാസ് പടുവിങ്ങൽ അദ്ധ്യക്ഷനായി. മിസ് സൗത്ത് ഇന്ത്യ ലക്ഷ്മി മേനോൻ, ഹെഡ്മിസ്ട്രസ് ഉഷാദേവി, അദ്ധ്യാപകരായ സുജിന, അശ്വതി, ഷെഫി, മനുജ, ഷൈല, സരിത എന്നിവർ പങ്കെടുത്തു.