covid
covid

തൃശൂർ: 2,157 പേർ രോഗമുക്തരായപ്പോൾ 1,598 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,523 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.38% ആണ്. 11,116 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1586 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 05 ആൾക്കും, 05 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത രണ്ട് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 116 പുരുഷന്മാരും 126 സ്ത്രീകളും പത്ത് വയസിന് താഴെ 60 ആൺകുട്ടികളും 51 പെൺകുട്ടികളുമുണ്ട്.

ചികിത്സയിൽ കഴിയുന്നവർ

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 276
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 810
സർക്കാർ ആശുപത്രികളിൽ 332
സ്വകാര്യ ആശുപത്രികളിൽ 699
ഡൊമിസിലിയറി കെയർ സെന്ററുകളിൽ 1365
വീടുകളിൽ 5,443

വാക്‌സിൻ സ്വീകരിച്ചവർ 6,79,428

തൃശൂർ: കൊവിഡ് 19 പ്രതിരോധ വാക്‌സിന്റെ ആദ്യഡോസ് 6,79,428 പേരും രണ്ടാം ഡോസ് 1,67,350 പേരും സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകരിൽ 46,223 പേർ ഫസ്റ്റ്‌ഡോസും 38,795 സെക്കൻഡ് ഡോസും സ്വീകരിച്ചു. മുന്നണി പോരാളികളിൽ അത് യഥാക്രമം 37,285, 23,831 എന്ന രീതിയിലാണ്. 45 വയസിന് മുകളിലുള്ളവരിലത് 5,75,419 - 1,04,718 എന്നിങ്ങനെയാണ്. 18- 44 വയസ്സിന് ഇടയിലുള്ള 20,491 പേർ ഫസ്റ്റ് ഡോസും ആറ് പേർ സെക്കൻഡ് ഡോസും സ്വീകരിച്ചു.

വാ​ക്‌​സി​നേ​ഷ​ൻ​ ​ന​ട​പ​ടി
വേ​ഗ​ത്തി​ലാ​ക്കും​:​ ​ക​ള​ക്ടർ

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ന​ട​പ​ടി​ക്ര​മം​ ​വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ്.​ ​വാ​ക്‌​സി​നേ​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വി​ധ​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ലാ​ണ് ​ക​ള​ക്ട​ർ​ ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.
ഇ​നി​യും​ ​വാ​ക്‌​സി​ൻ​ ​എ​ടു​ക്കാ​ത്ത​വ​ർ​ക്ക് ​അ​തി​നു​ള്ള​ ​സൗ​ക​ര്യം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ക​ള​ക്ട​ർ​ ​ഡി.​എം.​ഒ​യോ​ട് ​നി​ദ്ദേ​ശി​ച്ചു.

ട്രൈ​ബ​ൽ​ ​മേ​ഖ​ല​ക​ൾ,​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ 18​നും​ 44​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​വാ​ക്‌​സി​ൻ​ ​ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ​ഈ​യാ​ഴ്ച​ ​ത​ന്നെ​ ​സൗ​ക​ര്യം​ ​ഏ​ർ​പ്പെ​ടു​ത്തും.​ ​കൊ​വി​ഡ് ​മൂ​ന്നാം​ ​ത​രം​ഗ​ത്തി​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​നി​ല​നി​ൽ​ക്കേ​ ​ശേ​ഷി​ക്കു​ന്ന​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​ക്കും.​ ​ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​ജി​ല്ല​യി​ലെ​ ​മു​ഴു​വ​ൻ​ ​പേ​ർ​ക്കും​ ​ക്യാ​മ്പ് ​ന​ട​ത്തി​ ​വാ​ക്‌​സി​ൻ​ ​ന​ൽ​കും.​ ​ഹോ​ട്ട​ൽ,​ ​റ​സ്റ്റോ​റ​ന്റ് ​ജീ​വ​ന​ക്കാ​ർ​ക്ക് ​വാ​ക്‌​സി​നേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നാ​യി​ ​ഫു​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കും.​ ​ക്ഷേ​ത്രം​ ​പൂ​ജാ​രി​മാ​ർ,​ ​പ​ള്ളി,​ ​മ​സ്ജി​ദു​ക​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ,​ ​സ​ന്ന​ദ്ധ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്കും​ ​വാ​ക്‌​സി​ൻ​ ​ഉ​ട​ൻ​ ​ല​ഭ്യ​മാ​ക്കു​മെ​ന്നും​ ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.