harbour

തൃശൂർ: ഹാർബറുകളുടെ പ്രവർത്തനം നിയന്ത്രണങ്ങളോടെ നടത്താനും തീരദേശങ്ങളിൽ മത്സ്യബന്ധനം നടത്താനും അനുമതി നൽകി ജില്ലാ ഭരണകൂടം. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി മത്സ്യബന്ധനം നടത്തണമെന്നതാണ് തീരുമാനം.

ആന്റിജൻ ടെസ്റ്റ് എടുത്ത് ഫലം നെഗറ്റീവായവർക്ക് ഇന്നു മുതൽ കടലിൽ പോകാം. ഫിഷറീസ് വകുപ്പ്, ഉദ്യോഗസ്ഥർ, പൊലീസ്, അതത് തദ്ദേശ സ്ഥാപനങ്ങൾ, മത്സ്യത്തൊഴിലാളി സംഘടനകൾ തുടങ്ങിയവരുടെ സംയുക്തമായ തീരുമാനങ്ങൾക്കനുസരിച്ച് മത്സ്യബന്ധനവും ഹാർബറുകളുടെ പ്രവർത്തനവും നടത്താം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ മാത്രമാണ് മത്സ്യ വിൽപ്പനയ്ക്ക് അനുമതിയുള്ളതെന്ന് കളക്ടർ എസ്. ഷാനവാസ് പറഞ്ഞു.
കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരായ ഇ.ടി ടൈസൺ, എൻ.കെ അക്ബർ എന്നിവർ ഉദ്യോഗസ്ഥ പ്രതിനിധികൾ, തീരദേശവുമായി ബന്ധപ്പെട്ട വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുമായി നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. സിറ്റി പൊലീസ് കമ്മിഷണർ (റൂറൽ) ജി. പൂങ്കുഴലി, ഡി.എം.ഒ കെ.ജെ റീന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ ജോസ് .പി, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ ബിനു വി.എസ്, ജൂനിയർ സൂപ്രണ്ട് ജെയിംസ് എ.ഐ തുടങ്ങിയവർ പങ്കെടുത്തു.

ചെറുവള്ളങ്ങളും ബോട്ടുകളും നിയന്ത്രണം പാലിച്ച് കടലിൽ പോകും. ഹാർബറുകളിൽ തിരക്ക് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും. വള്ളങ്ങളിൽ പോകുന്ന തൊഴിലാളികളുടെ എണ്ണവുമായി ബന്ധപ്പെട്ട തിരക്കുകൾ നിയന്ത്രിക്കും

മത്സ്യത്തൊഴിലാളി

സംഘടനാ പ്രതിനിധികൾ

മാനദണ്ഡങ്ങൾ ഇവ

ഹാർബറിൽ ഒരു സമയം ഇരുപത് ആളുകൾക്ക് പ്രവേശിക്കാം.

രാവിലെ ഏഴ് മുതൽ വൈകിട്ട് 3 വരെ മാത്രമാണ് ഹാർബറുകൾ തുറന്ന് പ്രവർത്തിക്കൂ.

ചില്ലറ വിൽപ്പനയും ലേലവും ഉണ്ടായിരിക്കില്ല.

കടലിൽ പോകുന്നവരുടെ വിവരങ്ങൾ ബോട്ടുകളുടെ വിവരങ്ങൾ തുടങ്ങിയവ ഫിഷറീസ് വകുപ്പിനെ അറിയിക്കണം.

ഡി​ജി​റ്റ​ൽ​ ​ക്ളാ​സ് ​മു​റി​ക​ളി​ലെ​ത്തി
വി​ദ്യാ​ർ​ത്ഥി​കൾ

തൃ​ശൂ​ർ​:​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഡി​ജി​റ്റ​ൽ​ ​ക്ലാ​സ് ​മു​റി​ക​ളി​ലെ​ത്തി,​ ​ആ​ദ്യ​ ​സ്‌​കൂ​ൾ​ ​ദി​ന​ത്തി​ന്റെ​ ​മ​ധു​ര​വും​ ​ക​ളി​ചി​രി​ക​ളു​മി​ല്ലാ​തെ​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​വീ​ണ്ടും​ ​വെ​ർ​ച്വ​ലാ​യി​ ​പ്ര​വേ​ശ​നോ​ത്സ​വം.​ ​റെ​ക്കാ​ഡ് ​ചെ​യ്ത​ ​ക്ലാ​സു​ക​ൾ​ ​വി​ക്ടേ​ഴ്‌​സ് ​ചാ​ന​ൽ​ ​വ​ഴി​ ​സം​പ്രേ​ക്ഷ​ണം​ ​ചെ​യ്തു​ ​തു​ട​ങ്ങി.​ ​അ​ടു​ത്ത​ഘ​ട്ട​മാ​യി​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​തു​ട​ങ്ങും.​ ​രാ​വി​ലെ​ ​ഒ​മ്പ​ത​ര​യ്ക്കാ​ണ് ​വി​വി​ധ​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​ന​ട​ന്ന​ത്.​ ​തു​ട​ർ​ന്ന് ​അം​ഗ​ൻ​വാ​ടി​ ​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​കി​ളി​ക്കൊ​ഞ്ച​ൽ​ ​എ​ന്ന​ ​ക്ലാ​സ് ​വി​ക്ടേ​ഴ്‌​സി​ൽ​ ​തു​ട​ങ്ങി.​ ​ഒ​ന്നു​മു​ത​ൽ​ ​പ​ത്തു​വ​രെ​ ​ക്ലാ​സു​ക​ളി​ലെ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​ഇ​ന്ന് ​സം​പ്രേ​ഷ​ണം​ ​ചെ​യ്തു​തു​ട​ങ്ങും.