പാവറട്ടി: മുല്ലശ്ശേരി സബ് ജില്ലയിൽ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഓൺലൈനിൽ കുട്ടികളുടെ വിവിധ കലാപരികളോടെ ആഘോഷിച്ചു. എലവത്തൂർ ഗവ. വെൽഫയർ എൽ.പി. സ്കൂൾ പ്രവേശനോത്സവം മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്‌സൺ ഷീബ വേലായുധൻ അദ്ധ്യക്ഷയായി.
പ്രധാന അദ്ധ്യാപിക സി.എ. ഡെയ്‌സി ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ മിനി മോഹൻദാസ്, പി.ടി.എ പ്രസിഡന്റ് സിന്ധു രാജേഷ്, ബി.ആർ.സി കോ- ഓർഡിനേറ്റർ ബിന്ദു ടീച്ചർ, സജില പ്രമോദ്, മുസ്തഫ, സുബ്രഹ്മണ്യൻ ഇരിപ്പശ്ശേരി, ലൈല ഷംസുദ്ദീൻ, മുൻ എച്ച്.എം. സതീദേവി ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
യു.ഡി.എഫ് കൂട്ടായ്മ ഭക്ഷ്യകിറ്റ് വിതരണം
പാവറട്ടി: പാവറട്ടി പഞ്ചായത്ത് 12-ാം വാർഡ് യു.ഡി.എഫ് കൂട്ടായ്മ വാർഡിൽ ഭക്ഷ്യകിറ്റ് വിതരണം നടത്തി. പാവറട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് കമാലുദ്ദീൻ തോപ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുനിത രാജു അദ്ധ്യക്ഷയായി. കെ.സി. കാദർമോൻ, സി.എസ്. രാജൻ, വി.എം. സെയദ് മുഹമ്മദ്, എ.ടി. കബീർ, അസീസ് പൊറ്റയിൽ എന്നിവർ സംസാരിച്ചു.