covid

മാള: തളർന്ന കാലുകളെ തളരാത്ത മനസ് കൊണ്ട് കരുത്തുറ്റതാക്കി കൊവിഡ് രോഗികളുമായി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് സഞ്ചരിക്കുകയാണ് സന്തോഷ്.

മറ്റുള്ളവരുടെ വേദനയിൽ സ്വന്തം വൈകല്യവും കുറവും മറന്ന് രാത്രിയും പകലുമില്ലാതെ സ്വന്തം കാറിലാണ് ഈ സഞ്ചാരം.

എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് രോഗികളുമായി പുത്തൻചിറ കണ്ണിക്കുളങ്ങര ബ്ലായ്ക്കൽ സന്തോഷ് സഞ്ചരിക്കുന്നത് യാതൊരു പ്രതിഫലവും വാങ്ങാതെയാണ്. ഇതിനകം 50 ഓളം രോഗികളെ ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോയിട്ടുള്ളതിൽ 40 പേരും കൊവിഡ് രോഗികളായിരുന്നു.
രോഗികളെ കൊണ്ടുവിട്ട് അവരുടെ എല്ലാക്കാര്യങ്ങളും ഉറപ്പുവരുത്തിയിട്ടേ മടങ്ങൂ. ഡി.വൈ.എഫ്.ഐ കണ്ണിക്കുളങ്ങര യൂണിറ്റ് പ്രസിഡന്റായ 34 കാരനായ സന്തോഷ് മാണിയംകാവിൽ പത്ത് വർഷമായി സ്വന്തമായി ഐഡിയൽ വെഡ്ഡിംഗ് സ്റ്റുഡിയോ നടത്തുന്നുണ്ട്. ഒരു മാസത്തിലധികമായി സ്റ്റുഡിയോ അടച്ചിട്ടിരിക്കുകയാണ്. രോഗികളെ കൊണ്ടുപോകുന്നതിനുള്ള ഇന്ധനച്ചെലവ് ഡി.വൈ.എഫ്.ഐയാണ് വഹിക്കുന്നത്.
ആർ.ആർ.ടി വളണ്ടിയർ കൂടിയായ സന്തോഷ് ആൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ യൂണിറ്റ് ട്രഷറാണ്. ഒഴിവ് സമയം പൊതുപ്രവർത്തനത്തിനായി നീക്കി വച്ചിരിക്കുകയാണ്. നാല് വയസുള്ളപ്പോഴാണ് അരയ്ക്ക് കീഴെ തളർന്നത്. പിന്നീട് പത്താം ക്ലാസും ഗ്രാഫിക് ഡിസൈനിംഗും പഠിച്ചു. ഡി.വൈ.എഫ്.ഐയുടെ പേരിൽ സ്‌നേഹ യാത്ര എന്നാണ് കാറിന് പേരിട്ടിരിക്കുന്നത്.

കൊവിഡ് രോഗിയായാലും അല്ലെങ്കിലും അവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ സൗകര്യം ഉറപ്പാക്കും. വാഹനം ഓടുന്നതിനുള്ള ഇന്ധനം ഡി.വൈ.എഫ്.ഐ നൽകും. എന്നിരുന്നാലും മറ്റു കാര്യങ്ങൾക്കുള്ള ചെലവുകൾ സ്വന്തമായി എടുക്കേണ്ടി വരും.

സന്തോഷ്.

1582​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ്:​ 1537​ ​രോ​ഗ​മു​ക്തർ


തൃ​ശൂ​ർ​:​ 1582​ ​പേ​ർ​ക്ക് ​കൂ​ടി​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ​ ​ജി​ല്ല​യി​ൽ​ 1537​ ​പേ​ർ​ ​രോ​ഗ​മു​ക്ത​രാ​യി.​ ​ഇ​തോ​ടെ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 10,142​ ​ആ​ണ്.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ക​ളാ​യ​ 71​ ​പേ​ർ​ ​മ​റ്റ് ​ജി​ല്ല​ക​ളി​ൽ​ ​ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്നു.​ ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്ക് 13.52​%​ ​ആ​ണ്.​ 11,698​ ​സാ​മ്പി​ളു​ക​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​സ​മ്പ​ർ​ക്കം​ ​വ​ഴി​ 1,572​ ​പേ​ർ​ക്കാ​ണ് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​സം​സ്ഥാ​ന​ത്തി​ന് ​പു​റ​ത്തു​ ​നി​ന്നെ​ത്തി​യ​ ​ഒ​രാ​ൾ​ക്കും,​ 08​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,​ ​കൂ​ടാ​തെ​ ​ഉ​റ​വി​ടം​ ​അ​റി​യാ​ത്ത​ 01​ ​ആ​ൾ​ക്കും​ ​രോ​ഗ​ബാ​ധ​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ചി​കി​ത്സ​യി​ൽ​ ​ക​ഴി​യു​ന്ന​വർ

തൃ​ശൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ 270
ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റു​ക​ളി​ൽ​ 741
സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 317
സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ 565
ഡോ​മി​സി​ലി​യ​റി​ ​കെ​യ​ർ​ ​സെ​ന്റ​റു​ക​ളി​ൽ​ 1225
വീ​ടു​ക​ളി​ൽ​ 5,442

വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത് 7,10,833​ ​പേർ

തൃ​ശൂ​ർ​:​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​വാ​ക്‌​സി​ന്റെ​ ​ആ​ദ്യ​ ​ഡോ​സ് 7,10,833​ ​പേ​രും​ ​ര​ണ്ടാം​ ​ഡോ​സ് 1,72,558​ ​സ്വീ​ക​രി​ച്ചു.​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​വ​രു​ടെ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ഇ​ങ്ങ​നെ.​ ​വി​ഭാ​ഗം​-​ ​ഫ​സ്റ്റ് ​ഡോ​സ് ,​ ​സെ​ക്ക​ൻ​ഡ് ​ഡോ​സ് ​എ​ന്ന​ ​ക്ര​മ​ത്തി​ൽ.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ 46,303​ ​-​ 38,823.​ ​മു​ന്ന​ണി​ ​പോ​രാ​ളി​ക​ൾ​ 37,448​ ​-​ 23,868.​ 45​ ​വ​യ​സി​ന് ​മു​ക​ളി​ലു​ള്ള​വ​ർ​ 5,85,127​ ​-​ 1,09,697.​ 18​ ​-​ 44​ ​വ​യ​സി​ന് ​ഇ​ട​യി​ലു​ള്ള​വ​ർ​ 41,955​ ​-​ 170.