മാള: ലോക്ഡൗൺ മൂലം 40 സെന്റിൽ കൃഷി ചെയ്ത കപ്പ വിറ്റഴിക്കാനാവാതെ വിഷമിക്കുകയാണ് പുത്തൻചിറ വെളളൂർ നടുത്തുരുത്ത് പാടശേഖര സമിതിയിലെ യുവ കർഷകരായ വൈശാഖും (28) വിവേകും (26). പഠനത്തോടൊപ്പം കൃഷിയിടത്തിലിറങ്ങിയ ഇവർ മുൻ വർഷങ്ങളിൽ നെല്ല്, ഏത്തവാഴ, പയർ, കക്കരി മുതലായവ കൃഷി ചെയ്തിരുന്നു. വെള്ളൂരിൽ ഓട്ടോ ഡ്രൈവറായ വിശ്വംഭരന്റെയും, മിനിയുടെയും മക്കളായ ഇവർ പോത്തിൻ കുട്ടികളെയും വളർത്തി വിൽക്കുന്നുണ്ട്. കപ്പ കൃഷിയ്ക്കായി ഇതുവരെ 15,​000 രൂപ ചെലവായിട്ടുണ്ടെന്നും ഇവർ പറയുന്നു.