1

നഗരസഭയുടെ കുമ്പളങ്ങാടുള്ള യാർഡിൽ വിദഗ്ദർ പരിശോധന നടത്തുന്നു

വടക്കാഞ്ചേരി: മാലിന്യ സംസ്‌കരണരംഗത്ത് പുതുമയുള്ള പരിപാടികളുമായി വടക്കാഞ്ചേരി നഗരസഭ. നഗരസഭയുടെ കുമ്പളങ്ങാടുള്ള എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് മുളം തൈകൾ നടുന്ന പദ്ധതിയാണ് തുടക്കം കുറിച്ചിട്ടുള്ളത്. മുളം തൈകൾ ശാസ്ത്രീയമായി നട്ടുപിടിപ്പിക്കുന്നതിനാൽ നിലവിൽ മലിനമായ മണ്ണിൽ ഒരു ബയോഡൈനേജ് സിസ്റ്റം രൂപപ്പെടും. ഇതു മൂലം മണ്ണിനടിയിലുള്ള മാലിന്യങ്ങളിൽ ലെഡ് തുടങ്ങിയ ഹെവി മെറ്റൽസ് മുളയുടെ വേരുകളിൽ ആഗിരണം ചെയ്യപ്പെടുകയും മണ്ണിലെ ജലത്തിന്റെ ഗുണനിലവാരം വർദ്ധിക്കുകയും ചെയ്യും. കുമ്പളങ്ങാട് യാർഡിൽ മുളനട്ടുപിടിപ്പിക്കുന്നതോടെ പരിസര മലിനീകരണവും ഇല്ലാതാകും.

കുമ്പളങ്ങാടുള്ള മാലിന്യ സംസ്‌കരണ യാർഡിൽ കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ.ശ്യാം വിശ്വാസ്, അസി.പ്രൊഫ. ഡോ.ശ്രീകുമാർ, നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ.അനൂപ് കിഷോർ, പി.ആർ. അരവിന്ദാഷൻ,​ നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ സന്ദർശിച്ചു.