വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കിലെ ദേശമംഗലം വില്ലേജിൽ രാവിലെ 8.45ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പീച്ചിയിലെ വന റിസർവ് ഇൻസ്റ്റിറ്റ്യൂട്ടിൽ നാഷണൽ സീസ്‌മോളജി വിഭാഗം സ്ഥാപിച്ചിട്ടുള്ള ഭൂകമ്പ മാപിനിയിൽ റിക്ടർ സ്‌കെയിലിൽ 1.7 രേഖപ്പെടുത്തിയ നേരിയ ഭൂചലമാണ് ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. രാവിലെ പ്രദേശത്തു നിന്നും ഒരു മുഴക്കം അനുഭവപ്പെട്ടിരുന്നതായി തൃശൂർ ജിയോജളിസ്റ്റ് അറിയിച്ചു.