medical-equipments
കെ.പി.എസ്.ടി.എ വലപ്പാട് ഉപജില്ലാ കമ്മിറ്റി ഡൊമിസിലറി കെയർ സെന്ററിലേക്ക് നൽകുന്ന പ്രതിരോധ ഉപകരണങ്ങൾ കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവിക്ക് കൈമാറുന്നു

കയ്പമംഗലം: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) വലപ്പാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് പഞ്ചായത്തുകളിലെ ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് പ്രതിരോധ ഉപകരണങ്ങൾ നൽകി. പൾസ് ഓക്‌സി മീറ്ററുകൾ, മാസ്‌കുകൾ,​ ഗ്ലൗസ് തുടങ്ങിയവയാണ് കൈമാറിയത്.

പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് കെ.എൽ മനോഹിത് അദ്ധ്യക്ഷനായി. ടോണി തോമസ്,​ ബീന സുരേന്ദ്രൻ, സി.ജെ പോൾസൺ, മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.

പെരിഞ്ഞനം പഞ്ചായത്തിൽ പ്രസിഡന്റ് വിനീത മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി സുജാത എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. എടത്തിരുത്തി പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു പ്രതിരോധ ഉപകരണങ്ങൾ ഏറ്റുവാങ്ങി. എം.എസ് നിഖിൽ, പി.ആർ നിഖിൽ എന്നിവർ സംസാരിച്ചു. വി.ജെ ബേബി ടീച്ചർ, കെ.എ സൽമ, ചഞ്ചൽ, കെ.എസ് ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.