ചാലക്കുടി: മലക്കപ്പാറയിലെ തോട്ടം മേഖലയിൽ ബുധനാഴ്ചയും കൊവിഡ് വ്യാപനം രൂക്ഷമായി. 600 ആർ.ടി.പി.സി.ആർ പരിശോധനാ ഫലം പുറത്തു വന്നപ്പോൾ 44 പേർക്ക് വൈറസ് ബാധ കണ്ടെത്തി. കഴിഞ്ഞ ദിവസം 39 പേർക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതോടെ രോഗ ബാധിരുടെ എണ്ണം ഇരുനൂറോളമായി. സംസ്ഥാന അതിർത്തിയായ മലക്കപ്പാറയിൽ കനത്ത ആശങ്കയാണ് ഉടലെടുക്കുന്നത്. ഇനിയും അറനൂറ് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്‌. ലോക്ക് ഡൗൺ അവസാനിച്ചാലും മലക്കപ്പാറയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന സൂചന. ചാലക്കുടി നഗരസഭയിൽ 43 പേർക്കാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. കാടുകുറ്റിയിൽ 18 പുതിയ രോഗികളെ കണ്ടെത്തി.