mmmm

സി.പി.ഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ ഭക്ഷ്യ കിറ്റ് വിതരണം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

മണലൂർ: ലോക്‌ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട നിർദ്ധനർക്ക് സി.പി.ഐ കാരമുക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 750 രൂപ വിലവരുന്ന കിറ്റുകളാണ് 250ഓളം കുടുംബങ്ങൾക്ക് വിതരണം ചെയ്തത്.

സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണൻ വിതരോദ്ഘാടനം നിർവഹിച്ചു. ജില്ലാ കൗൺസിൽ അംഗം കെ.വി വിനോദൻ അദ്ധ്യക്ഷനായി. ധർമ്മൻ പറത്താട്ടിൽ, പി.ബി ജോഷി, പി.ബി ഹരിദാസൻ എന്നിവർ സംസാരിച്ചു.