കൊടുങ്ങല്ലൂർ: ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽ.ഡി.എഫ് നഗരസഭയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലും വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തി.
നഗരസഭയിൽ 58 കേന്ദ്രങ്ങളിലാണ് സമരം നടന്നത്. കൊടുങ്ങല്ലൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ സമരം നഗരസഭ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. നവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി. പി.ബി ഖയ്‌സ്, നഗരസഭ കൗൺസിലർ സി.എസ് സുവിന്ദ് എന്നിവർ പ്രസംഗിച്ചു.
ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ സമരം കെ.ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ചന്തപ്പുര ജംഗ്ഷനിൽ ജോസ് കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. ടി.പി പ്രഭേഷ് അദ്ധ്യക്ഷനായി.
കോട്ടപ്പുറം പോസ്റ്റ് ഓഫീസിന് മുമ്പിൽ കെ.എസ് കൈസാബ് സമരം ഉദ്ഘാടനം ചെയ്തു. ഒ.സി ജോസഫ് അദ്ധ്യക്ഷനായി. പുല്ലൂറ്റ് പോസ്റ്റ് ഓഫീസിന് മുമ്പിലുള്ള സമരം മുഷ്താഖ് അലി ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ അദ്ധ്യക്ഷനായി.
മേത്തല പോസ്റ്റ് ഓഫീസിന് മുമ്പിൽ വി.കെ ബാലചന്ദ്രനും കണ്ടംകുളം പോസ്റ്റ് ഓഫീസിന് മുമ്പിൽ എം.കെ പ്രതാപനും സമരം ഉദ്ഘാടനം ചെയ്തു. ലാലാ ബോസ് അദ്ധ്യക്ഷനായി.