ചാലക്കുടി: മലക്കപ്പാറയിൽ വ്യാഴാഴ്ച 55 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തോട്ടം മേഖലയിലെ വൈറസ് ബാധിരുടെ എണ്ണം ഇരുനൂറ്റി അമ്പതായി. ഇതിനകം മലക്കപ്പാറയിലെ 1400 ഓളം പേരെ പരിശോധനയ്ക്ക് വിധേയരാക്കി. മൊത്തം ജനസംഖ്യയുടെ 20 ശതമാനം പേരിൽ രോഗം കണ്ടെത്തിയത് ആരോഗ്യ വകുപ്പ് അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങളൾ കൃത്യമായി പാലിക്കാത്തതാണ് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടപെടുന്നു. മലക്കപ്പാറയിലെ പ്രതിരോധത്തിനായി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിരപ്പിള്ളിയിൽ വ്യാഴാഴ്ച ആകെ 60 പേരിലാണ് രോഗം കണ്ടെത്തിയത്.