ചാലക്കുടി: പുഴയിലെ ജലനിരപ്പ് ഉയർന്നെങ്കിലും പരിയാരം കൊമ്പൻപാറ തടയുടെ ചീപ്പുകൾ മാറ്റി പഞ്ചായത്ത് അധികൃതർ. കാലവർഷത്തിനു മുമ്പ് മഴ പെയ്തത് പെട്ടെന്ന് പുഴയിൽ വെള്ളം കൂടാനിടയാക്കി. ഇതോടെ വേനൽക്കാലത്ത് ഇട്ട ചിപ്പുകൾ ഉയർത്താനും കഴിഞ്ഞില്ല. കൂടിയ വെള്ളം കപ്പത്തോട് വഴി നാട്ടുകാരുടെ കൃഷിയിടത്തിലേക്ക് എത്തുകയും ചെയ്തു. ദുരിതത്തിലായ കർഷകരെ സംരക്ഷിക്കുന്നതിന് കൂടിയാണ് തടയണയുടെ പലകകൾ മാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, വൈസ് പ്രസിഡന്റ് ഡെസ്റ്റിൻമാസ്റ്റർ താക്കോൽക്കാരൻ. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാജു മാടവന, ഷീബ ഡേവിസ്, അല്ലി ഡേവിസ്, മെമ്പർമാരായ കെ.എസ്. രാധാകൃഷ്ണൻ, ഷിജു പി.പി, അഗസ്തി പി.പി എന്നിവർ നേതൃത്വം നൽകി.