black-fungus

തൃശൂർ: ജില്ലയിൽ ഒരാൾക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കേച്ചേരി സ്വദേശിയായ 43 കാരനാണ് ബ്‌ളാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതനാണ്. അമല മെഡിക്കൽ കോളേജിൽ നിന്നാണ് ഇയാളെ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.