cpm
ല​ക്ഷ​ദ്വീ​പി​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​തൃ​ശൂ​ർ​ ​ആ​ദാ​യ​ ​നി​കു​തി​ ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സം​ഘ​ടി​പ്പി​ച്ച​ ​ധ​ർ​ണ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം​ ​യു.​പി​ ​ജോ​സ​ഫ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

തൃശൂർ: ലക്ഷദ്വീപിനെ സംരക്ഷിക്കുക, അഡ്മിനിസ്‌ട്രേറ്ററെ കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തി എൽ.ഡി.എഫ് നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തലങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധം.

സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് കണ്ണാറ പോസ്റ്റ് ഓഫീസിന് മുന്നിലും സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം സി.എൻ. ജയദേവൻ മണലൂർ കമ്പനിപ്പടി പോസ്‌റ്റ് ഓഫീസിന് മുന്നിലും ഉദ്ഘാടനം ചെയ്തു.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ. ബാലൻ അമല പോസ്‌റ്റോഫീസിന് മുന്നിലും എം.കെ. കണ്ണൻ തൃശൂർ ഏജീസ് ഓഫീസിനു മുന്നിലും പ്രൊഫ. സി. രവീന്ദ്രനാഥ് പടിഞ്ഞാറെക്കോട്ട പോസ്‌റ്റ് ഓഫീസിന് മുന്നിലും സി.പി.ഐ സംസ്ഥാന എക്‌സി. അംഗം കെ.പി. രാജേന്ദ്രൻ അരണാട്ടുകര പോസ്‌റ്റ് ഓഫീസിനു മുന്നിലും സമരം ഉദ്ഘാടനം ചെയ്തു.