കയ്പമംഗലം: മുസ്‌ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റും കയ്പമംഗലം മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പോക്കാക്കില്ലത്ത് ബുഹാരി മകൻ താജുദ്ദീൻ(56) ഹൃദയാഘാതം മൂലം നിര്യാതനായി. പുത്തൻപള്ളി മഹല്ല് പ്രസിഡന്റ്, എം.ഐ.സി ഇംഗ്ലീഷ് സ്‌കൂൾ മാനേജർ, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എന്നിങ്ങനെ പ്രവർത്തിച്ചു വരികയായിരുന്നു. കയ്പമംഗലം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. മൂന്നുപീടിക ലുക്മാനിയ ആയുർവേദിക്‌സിന്റെ ഉടമസ്ഥനാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: നസറുദ്ദീൻ, നിസാമുദ്ദീൻ, നിയാസുദ്ദീൻ. മരുമക്കൾ: ഷാലിമാർ, സ്വാലിഹ, ഹന്ന. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പുത്തൻപള്ളി ജുമാമസ്ജിദിൽ നടക്കും.