കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ശ്രദ്ധേയനായിരുന്ന പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണയുടെ സ്മരണാർത്ഥം ഇന്ന് പുല്ലൂറ്റ് ഗുരുശ്രീ പബ്ളിക് സ്കൂളിൽ പുല്ലൂറ്റ് എ.കെ അയ്യപ്പൻ - സി.വി സുകുമാരൻ വായനശാല ഓർമ്മ മരം നടും. രാവിലെ 10.30 ന് കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മുസ്താക്ക് അലി ഓർമ്മ മരം നടും.

അതോടൊപ്പം മുഴുവൻ വായനശാലാ അംഗങ്ങളും അവരുടെ വീടുകളിൽ ഓർമ്മ മരം നട്ട് വായനശാല വാട്സ് ആപ് ഗ്രൂപ്പിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്യും. സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശ പ്രകാരം പുല്ലൂറ്റ് എ.കെ അയ്യപ്പൻ - സി.വി സുകുമാരൻ വായനശാലയുടെ നേതൃത്വത്തിലാണ് ഓർമ്മ മരം പരിപാടി സംഘടിപ്പിക്കുന്നത്. പുല്ലൂറ്റ് വില്ലേജിൻ്റെ അഞ്ച് ഭാഗങ്ങളിൽ വായനശാലയുടെ നേതൃത്വത്തിൽ വനം വകുപ്പിൽ നിന്നും ലഭിച്ച വൃക്ഷത്തൈ വിതരണവും, ഓൺലൈനിൽ പരിസ്ഥിതി സന്ദേശ പ്രഭാഷണവും, കുട്ടികൾക്കായി പരിസ്ഥിതി പ്രശ്നോത്തരിയും നടത്തും. നഗരസഭ കൗൺസിലർ പി.എൻ വിനയചന്ദ്രൻ , പ്രിൻസിപ്പാൾ ശ്രീജ കിഷോർ, എം.വി സുധീർ, എൻ.വി രജന ടീച്ചർ, എൻ.എ.എം അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകും.