bud

തൃശൂർ: മൂന്ന് മന്ത്രിമാർ പ്രതിനിധാനം ചെയ്യുന്ന ജില്ലയ്ക്ക് ബഡ്ജറ്റിൽ നീക്കിയിരിപ്പ് തുച്ഛമാണെന്നും പുതുക്കാട് കെ.എസ്.ആർ.ടി.സിയുടെ മൊബിലിറ്റി ഹബ്ബിനായി കിഫ്ബിയുമായി ചേർന്ന് പദ്ധതി രൂപീകരിക്കുമെന്ന പ്രഖ്യാപനമൊഴിച്ചാൽ ബഡ്ജറ്റിൽ ജില്ലയ്ക്ക് കാര്യമായൊന്നും കരുതിവെച്ചിട്ടില്ലെന്നും ആക്ഷേപം.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് കേന്ദ്രീകരിച്ച് മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ ഉൾക്കൊള്ളുന്ന ബൃഹത് പദ്ധതിയാണ് പുതുക്കാട് മൊബിലിറ്റി ഹബ്ബിൽ വിഭാവനം ചെയ്തിട്ടുള്ളത്. അതേസമയം തൃശൂരിലെ ഇടിഞ്ഞുപൊളിയാറായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് അറ്റകുറ്റപ്പണിയെപ്പറ്റി ബഡജറ്റിൽ ഒന്നുമില്ല. ആരോഗ്യ സർവകലാശാല, കില ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് യാതൊന്നും ബഡ്ജറ്റിൽ നീക്കിവെച്ചില്ല. തൃശൂർ ഉൾപ്പെടുന്ന തീരദേശ ഹൈവേ പദ്ധതിക്കായി മൊത്തം 6500 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. ഇതിനായി ഡ്രോൺ സർവേ ഉൾപ്പെടെ പൂർത്തിയായി. ഹൈവേയിൽ 2530 കിലോമീറ്റർ ഇടവേളകളിൽ പരിസ്ഥിതി സൗഹൃദ സൗകര്യകേന്ദ്രങ്ങൾ സ്ഥാപിക്കും. ഇതിനായി കിഫ്ബി വഴി 240 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.

ഐസൊലേഷൻ വാർഡുകൾ

ആരോഗ്യ മേഖലയിൽ സംസ്ഥാന തലത്തിൽ പ്രഖ്യാപിക്കപ്പെട്ട സി.എച്ച്.സി, താലൂക്ക്, ജില്ല , ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡുകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഗുണഭോക്താക്കളിൽ തൃശൂരും ഉൾപ്പെടും. ഒരു സെന്ററിന് മൂന്ന് കോടി ചെലവിലാണ് സജ്ജീകരിക്കുക. പകർച്ച വ്യാധികൾ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക് പണിയുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും ആദ്യഘട്ട ലിസ്റ്റിൽ തൃശൂർ മെഡിക്കൽ കോളേജില്ല.


ലിറ്റററി സർക്യൂട്ടിൽ ഭാരതപ്പുഴയും

കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിന് വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കാൻ രണ്ട് ജില്ലകളിൽ ഈ വർഷം പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ട്. അതിൽ ജില്ല ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ടൂറിസം പദ്ധതിയിൽപ്പെടുന്ന മലബാർ ലിറ്റററി സർക്യൂട്ടിൽ ഭാരതപ്പുഴയുടെ തീരങ്ങളാണ് ഉൾപ്പെടുന്നത്. ജില്ല അതിർത്തി മേഖലകൾ കൂടി പദ്ധതിയുടെ ഭാഗമായേക്കാമെന്നാണ് പ്രതീക്ഷ.

തി​ക​ഞ്ഞ​ ​അ​വ​ഗ​ണ​ന​യെ​ന്ന്

തൃ​ശൂ​ർ​:​ ​ബ​ഡ്ജ​റ്റ് ​ജി​ല്ല​യോ​ട് ​നീ​തി​ ​പു​ല​ർ​ത്തി​യി​ല്ലെ​ന്ന് ​വി​വി​ധ​ ​കോ​ണു​ക​ളി​ൽ​ ​നി​ന്ന് ​വി​മ​ർ​ശ​ന​മു​യ​ർ​ന്നു.​ ​മൂ​ന്ന് ​മ​ന്ത്രി​മാ​ർ​ ​പ്ര​തി​നി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജി​ല്ല​യ്ക്ക് ​അ​ർ​ഹി​ക്കു​ന്ന​ ​പ​രി​ഗ​ണ​ന​യു​ണ്ടാ​യി​ല്ലെ​ന്ന​ ​വി​മ​ർ​ശ​ന​മാ​ണ് ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ൾ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​വ്യാ​പാ​രി​ക​ളെ​ ​ബ​ഡ്ജ​റ്റ് ​അ​വ​ഗ​ണി​ച്ച​താ​യി​ ​വി​വി​ധ​ ​സം​ഘ​ട​ന​ക​ൾ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​പ​ട്ടി​ക​ജാ​തി​ ​വ​കു​പ്പ് ​മ​ന്ത്രി​ ​ജി​ല്ല​യി​ൽ​ ​നി​ന്നാ​യി​ട്ടും​ ​വ​കു​പ്പി​ന് ​കാ​ര്യ​മാ​യ​ ​പ​രി​ഗ​ണ​ന​ ​കി​ട്ടി​യി​ല്ലെ​ന്നും​ ​വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ആ​ർ.​ ​ബാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്കും​ ​കെ.​ആ​ർ​ ​ഗൗ​രി​യ​മ്മ​യ്ക്കും​ ​സ്മാ​ര​കം​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​കെ.​ ​ക​രു​ണാ​ക​ര​ന് ​സ്മാ​ര​കം​ ​വേ​ണ​മെ​ന്ന​ ​കാ​ര്യം​ ​അ​വ​ഗ​ണി​ച്ചെ​ന്ന് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​പി​ ​വി​ൻ​സെ​ന്റ്ആ​രോ​പി​ച്ചു. ബ​ഡ്ജ​റ്റി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്ക​ണം​ ​എ​ന്നാ​വ​ശ്യ​പെ​ട്ട് ​ഇ​ന്ന് ​രാ​വി​ലെ​ 10​:30​ ​ന് ​കൊ​വി​ഡ് ​പ്രോ​ട്ടോ​കോ​ൾ​ ​പാ​ലി​ച്ച് ​കോ​ർ​പ​റേ​ഷ​ന് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

ബ​ഡ്ജ​റ്റ് ​നി​രാ​ശ​ജ​നാ​ക​മാ​ണ്.​ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളോ​ ​പ​ദ്ധ​തി​ക​ളോ​ ​ഉ​ണ്ടാ​യി​ല്ല.​ ​വ്യാ​പാ​ര​ ​-​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യ്ക്ക് ​ആ​ശ്വാ​സ​മാ​വു​ന്ന​ ​വാ​ക്കു​ക​ൾ​ ​ഉ​ണ്ടാ​യി​ല്ല.​ ​ചെ​റു​കി​ട​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ,​ ​സ്വ​യം​ ​സം​രം​ഭ​ക​ർ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ​ ​ദു​രി​ത​ത്തി​ലാ​ണ്.​ ​വാ​യ്പ​ക​ൾ​ക്ക് ​കു​റ​ഞ്ഞ​ത് ​ആ​റ് ​മാ​സ​ത്തേ​ക്കെ​ങ്കി​ലും​ ​മൊ​റ​ട്ടോ​റി​യം​ ​പ്ര​ഖ്യാ​പി​ക്കേ​ണ്ടി​യി​രു​ന്നു.​ ​​

​എം.​പി​ ​വി​ൻ​സെ​ന്റ്
ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്


ബ​ഡ്ജ​റ്റി​ൽ​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ങ്ങ​ളോ​ട് ​ക​ടു​ത്ത​ ​അ​വ​ഗ​ണ​ന​യാ​ണ് ​കാ​ട്ടി​യ​ത്.​ ​പ​ട്ടി​ക​ജാ​തി​ ​സ​മൂ​ഹ​ത്തെ​ ​പു​രോ​ഗ​തി​യി​ലേ​ക്ക് ​ന​യി​ക്കു​ന്ന​ ​യാ​തൊ​ന്നും​ ​ബ​ഡ്ജ​റ്റി​ൽ​ ​ഇ​ല്ല.​ ​വി​ദ്യാ​ഭ്യാ​സ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ല​ട​ക്കം​ ​പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ​ ​പ​ര​മ്പ​രാ​ഗ​ത​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ൽ​ ​പോ​ലും​ ​ഒ​രു​ ​അ​നു​കൂ​ല്യ​വും​ ​പ്ര​ഖ്യാ​പി​ച്ചി​ല്ല.


ഷാ​ജു​മോ​ൻ​ ​വ​ട്ടേ​ക്കാ​ട്
സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്
പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച

​ബ​ഡ്ജ​റ്റ് ​നി​രാ​ശാ​ജ​ന​ക​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന്,​ ​നാ​ല് ​വ​ർ​ഷ​ങ്ങ​ളി​ലാ​യി​ ​വി​വി​ധ​ ​പ്ര​തി​സ​ന്ധി​യി​ലു​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യ്ക്ക് ​പാ​ക്കേ​ജ് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും​ ​അ​തു​ണ്ടാ​യി​ല്ല.​ ​​വ്യാ​പാ​രി​ക​ൾ​ക്ക് ​സ​ഹാ​യ​ക​മാ​യ​ ​പാ​ക്കേ​ജ് ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​ധ​ന​മ​ന്ത്രി​ക്കും​ ​നി​വേ​ദ​നം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​

കെ.​വി​ ​അ​ബ്ദു​ൾ​ ​ഹ​മീ​ദ്
ജി​ല്ല​ ​പ്ര​സി​ഡ​ന്റ്
വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി

വ്യാ​പാ​രി​ക​ളെ​ ​എ​ല്ലാ​ ​നി​ല​യ്ക്കും​ ​ബ​ഡ്ജ​റ്റ് ​അ​വ​ഗ​ണി​ച്ചു.​ ​പ്ര​ള​യ​ ​സ​മ​യ​ത്തെ​ ​ആ​ശ്വാ​സ​മാ​യും​ ​ഈ​ ​സ​ർ​ക്കാ​ർ​ ​ഒ​ന്നും​ ​ത​ന്നി​ല്ല.​ ​ക​ട​ക​ൾ​ ​ഇ​ത്ര​ ​നാ​ൾ​ ​പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​പാ​ക്കേ​ജ് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു.​ ​നി​കു​തി​ ​കൂ​ട്ടി​യി​ല്ല​ ​എ​ന്ന​തു​മാ​ത്ര​മാ​ണ് ​ആ​ശ്വ​സി​ക്കാ​നു​ള്ള​ത്.

ബി​ന്നി​ ​ഇ​മ്മ​ട്ടി
സം​സ്ഥാ​ന​ ​ക​ൺ​വീ​നർ
വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​കോ​ൺ​ഫെ​ഡ​റേ​ഷൻ

ബ​ഡ്ജ​റ്റ് ​ജ​ന​ക്ഷേ​മ​പ​ര​വും​ ​സ്വാ​ഗ​താ​ർ​ഹ​വു​മാ​ണ്.​ ​പു​തി​യ​ ​നി​കു​തി​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ല്ലാ​ത്ത​ത് ​വി​ല​ ​വ​ർ​ദ്ധ​ന​ ​പി​ടി​ച്ചു​ ​നി​ർ​ത്താ​ൻ​ ​സ​ഹാ​യ​ക​ര​മാ​ക്കും.

എം.​എം​ ​വ​ർ​ഗീ​സ്
ജി​ല്ലാ​ ​സെ​ക്ര​ട്ട​റി
സി.​പി.​എം