തളിക്കുളം: പൊതു മേഖലകളെ സ്വകാര്യവത്കരിക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായാണ് ലക്ഷദ്വീപിനെയും കരുവാക്കാൻ ശ്രമിക്കുന്നതെന്ന് ടി.എൻ പ്രതാപൻ എം.പി. ഫാസിസത്തിന്റെ കിരാതമായ ക്രൂരതയെ ഒന്നായി ചെറുക്കണമെന്നും എം.പി ആവശ്യപ്പെട്ടു. എസ്.വൈ.എസ് തൃപ്രയാർ സോണിൽ എം.പീസ് കെയർ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അണുനശീകരണം നടത്താനുള്ള ഫോഗിംഗ് യന്ത്രം എം.പിയിൽ നിന്ന് സോൺ സാന്ത്വനം എമർജൻസി ടീം ഏറ്റുവാങ്ങി. എസ്.വൈ.എസ് സോൺ ജന. സെക്രട്ടറി കെ.കെ ശമീർ സഖാഫി അദ്ധ്യക്ഷനായി. സി.എം നൗഷാദ്, സയ്യിദ് നൗഫൽ പി.എം, യു.എം ബഷീർ, കെ.എ ഷഫീൽ, കെ.കെ അൻസാർ എന്നിവർ സംസാരിച്ചു.