k-sura

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് ചോദ്യം ചെയ്യലിനായി തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം കെ. സുരേന്ദ്രൻ അടക്കമുള്ള ഉന്നത നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരുമെന്ന സൂചന അന്വേഷണ സംഘം നൽകിയിരുന്നു. ധർമ്മരാജിനെ ഫോണിൽ ബന്ധപ്പെട്ടവരിൽ നിന്നുള്ള തെളിവെടുപ്പുകളാണ് നടക്കുന്നത്.

കൊ​ട​ക​ര​ ​ഹ​വാ​ല​:​ ​ഇ.​ഡി
വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു

കൊ​ച്ചി​:​ ​കൊ​ട​ക​ര​ ​ഹ​വാ​ല​പ്പ​ണ​ക്കേ​സ് ​സം​ബ​ന്ധി​ച്ച് ​എ​ൻ​ഫോ​ഴ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​(​ഇ.​ഡി​)​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു.​ ​ഹ​വാ​ല​പ്പ​ണ​ത്തെ​ക്കു​റി​ച്ച് ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ ​ഹൈ​ക്കോ​ട​തി​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​എ​ഫ്.​ഐ.​ആ​റി​ന്റെ​ ​ഉ​ൾ​പ്പെ​ടെ​ ​പ​ക​ർ​പ്പു​ക​ൾ​ ​കൊ​ട​ക​ര​ ​സ്‌​റ്റേ​ഷ​നി​ലെ​ത്തി​ ​വാ​ങ്ങി​യ​ത്.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​ ​വി​വ​ര​ങ്ങ​ളും​ ​ചോ​ദി​ച്ച​റി​ഞ്ഞു.​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണം​ ​മാ​ത്ര​മാ​ണ് ​ഇ.​ഡി​ ​ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ​സൂ​ച​ന.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​നി​ല​പാ​ടി​ന്റെ​ ​ഭാ​ഗ​മാ​യാ​ണി​​​ത്.​ ​പൊ​ലീ​സി​ന്റെ​ ​പ്ര​ത്യേ​ക​സം​ഘം​ ​അ​ന്വേ​ഷി​ക്കു​ന്ന​ ​കേ​സി​ൽ​ ​ഇ​ട​പെ​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​വും​ ​പ​രി​ശോ​ധി​ക്കു​ന്ന​താ​യാ​ണ് ​സൂ​ച​ന.

കു​ഴ​ൽ​പ്പ​ണ​ക്കേ​സ്:​ ​മൂ​ന്നാം​ ​പ്ര​തി​യു​ടെ
ഭാ​ര്യ​യു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ ​ത​ള്ളി

തൃ​ശൂ​ർ​:​ ​കൊ​ട​ക​ര​ ​കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ലെ​ ​മൂ​ന്നാം​ ​പ്ര​തി​യു​ടെ​ ​ഭാ​ര്യ​യും​ ​കേ​സി​ൽ​ 20ാം​ ​പ്ര​തി​യു​മാ​യ​ ​വെ​ള്ളി​ക്കു​ള​ങ്ങ​ര​ ​കോ​ടാ​ലി​ ​പാ​ഡി​ദേ​ശ​ത്ത് ​വ​ല്ല​ത്ത് ​ര​ഞ്ജി​ത്തി​ന്റെ​ ​ഭാ​ര്യ​ ​ദീ​പ്തി​യു​ടെ​ ​(34​)​ ​ജാ​മ്യാ​പേ​ക്ഷ​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​ജ​ഡ്ജി​ ​ഡി.​ ​അ​ജി​ത്ത് ​കു​മാ​ർ​ ​ത​ള്ളി.​

ബി.​ജെ.​പി​ ​കു​ഴ​ൽ​പ്പ​ണം​ ​എ​ത്തി​ച്ച​ത്
ത​ങ്ങ​ളെ​ ​തോ​ൽ​പ്പി​ക്കാ​നെ​ന്ന് ​യു.​ഡി.​എ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ത്ത് ​കു​ഴ​ൽ​പ്പ​ണ​മൊ​ഴു​ക്കി​യ​ത് ​യു.​ഡി.​എ​ഫി​നെ​ ​തോ​ൽ​പ്പി​ക്കാ​നാ​ണെ​ന്നും,​ ​അ​തി​ന്റെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ച്ച​ത് ​ഇ​ട​തു​മു​ന്ന​ണി​ക്കാ​ണെ​ന്നും​ ​യു.​ഡി.​എ​ഫ് ​ആ​രോ​പി​ച്ചു.​ ​കൊ​ട​ക​ര​യി​ൽ​ ​കു​ഴ​ൽ​പ്പ​ണം​ ​ക​ണ്ടെ​ത്തി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​സ്തു​ത​ക​ൾ​ ​പൂ​ർ​ണ​മാ​യി​ ​പു​റ​ത്തു​വ​ര​ണം.​ ​അ​തി​ന്റെ​ ​ഉ​റ​വി​ടം​ ​വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി,​ ​മോ​ൻ​സ് ​ജോ​സ​ഫ്,​ ​എം.​കെ.​ ​മു​നീ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
നി​യ​മ​സ​ഭ​യി​ലെ​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ശ​രി​യ​ല്ലെ​ന്ന​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ന്റെ​ ​പ്ര​സ്താ​വ​ന​ ​കൊ​ട​ക​ര​ ​സം​ഭ​വ​ത്തി​ന്റെ​ ​നാ​ണ​ക്കേ​ട് ​മ​റ​യ്ക്കാ​നും​ ​ജ​ന​ശ്ര​ദ്ധ​ ​തി​രി​ച്ചു​വി​ടാ​നു​മാ​ണ്.​ ​ല​ക്ഷ​ദ്വീ​പ് ​പ്ര​ശ്ന​ത്തി​ലും​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​വാ​ക്സി​ൻ​ ​ന​യ​ത്തി​നെ​തി​രാ​യ​ ​കാ​ര്യ​ത്തി​ലും​ ​കോ​ൺ​ഗ്ര​സി​നും​ ​യു.​ഡി.​എ​ഫ് ​ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കും​ ​വ്യ​ക്ത​മാ​യ​ ​നി​ല​പാ​ടു​ക​ളു​ണ്ട്.​ ​വാ​ക്സി​ൻ​ ​പ്ര​ശ്ന​ത്തി​ൽ​ ​കേ​ന്ദ്ര​ത്തി​നെ​തി​രെ​ ​ആ​ദ്യം​ ​രം​ഗ​ത്തു​വ​ന്ന​ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ഗാ​ന്ധി​യാ​ണ്.​ ​യു.​ഡി.​എ​ഫി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​വി.​ ​മു​ര​ളീ​ധ​ര​ന്റെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വേ​ണ്ട.​ ​സി.​പി.​എ​മ്മു​മാ​യി​ ​അ​ഡ്ജ​സ്റ്റ്മെ​ന്റ് ​രാ​ഷ്ട്രീ​യ​ ​സ​മീ​പ​ന​മാ​ണ് ​ബി.​ജെ.​പി​ക്ക് ​കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നും​ ​നേ​താ​ക്കാ​ൾ​ ​ആ​രോ​പി​ച്ചു.