sndp-mala
മാള എസ്.എൻ.ഡി.പി യൂണിയൻ്റെ പരിധിയിൽ ഫലവൃക്ഷത്തൈകളുടെ വിതരണം യൂണിയൻ കമ്മിറ്റി സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്യുന്നു

മാള: മാള എസ്.എൻ.ഡി.പി യൂണിയന്റെ പരിധിയിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. മാള യൂണിയൻ കമ്മറ്റി സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് ചെയർമാൻ രജീഷ് മാരിയ്ക്കൽ അദ്ധ്യക്ഷനായി. ജില്ലാ ജോ. കൺവീനർ സി.പി. പ്രബിൻ, കുഴൂർ ശാഖാ സെക്രട്ടറി ടി.എൻ. ബേബി, യൂണിയൻ കമ്മിറ്റി അംഗം വാഴൂർ വിജയൻ, ടി.പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.


മാള: പരിസ്ഥിതി ദിനത്തിൽ ആളൂർ പഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ കുഴിക്കാട്ടുശ്ശേരിയിലെ കുട്ടികളുടെ പാർക്കിൽ പൂമരങ്ങൾ നട്ടു. കവയിത്രി സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി അശോകമരത്തിന്റെ തൈ നട്ട് മുതിർന്ന തൊഴിലുറപ്പു സ്ത്രീ തൊഴിലാളി മണി കുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സുന്ദർലാൽ ബഹുഗുണ, കവികളായ വിഷ്ണുനാരായണൻ നമ്പൂതിരി, വൈലോപ്പിള്ളി, കുഞ്ഞുണ്ണി മാഷ് എന്നിവരുടെ പേരിലും ഓർമ്മ മരങ്ങൾ നട്ടു. പഞ്ചായത്ത് ബി.എം.സി കൺവീനർ പി.കെ. കിട്ടൻ അദ്ധ്യക്ഷനായി. കില ഫാക്കൽട്ടി വി.കെ. ശ്രീധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം മിനി പോളി, മുൻ അംഗം അജിത സുബ്രമണ്യൻ, ബാബു തോമസ്, അജിത രവി, എം.എസ്. പ്രകാശൻ, സുമിത സുരേഷ്, മീന എം. എന്നിവർ സംസാരിച്ചു.


മാള: പുത്തൻചിറ സർക്കാർ യു.പി. സ്‌കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പേരത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി നിർവഹിച്ചു. വാർഡ് മെമ്പർ ജിസ്മി സോണി പരസ്ഥിതി ദിന സന്ദേശം നൽകി. തൃശൂർ റേഞ്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ പ്രഭു, പരിസ്ഥിതി പ്രവർത്തകൻ വി.കെ. ശ്രീധരൻ എന്നിവർ സംബന്ധിച്ചു.


മാള: കുരുവിലശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടൻ അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റ് എ.ആർ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി. രവി തുടങ്ങിയവർ സംസാരിച്ചു.


മാള: പൂപ്പത്തി ഗ്രാമീണ വായന ശാലയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി നടന്ന പരിപാടികളുടെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ രേഖാ ഷാന്റി നിർവഹിച്ചു. തുടർന്ന് നടന്ന ജൈവ കൃഷി, നടീൽ യന്ത്ര നിർമ്മാണം എന്നിവയിലൂടെയെല്ലാം വേറിട്ട വ്യക്തിത്വമായ എ.ആർ. അനിൽകുമാർ മുഖ്യാതിഥിയായി. സുന്ദർലാൽ ബഹുഗുണയുടെ സ്മരണയിൽ നൂറ് കണക്കിന് വീടുകളിൽ തൈകൾ നട്ടു.


മാള: ഐരാണിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ ചടങ്ങിൽ വാർഡ് മെമ്പർ സന്തോഷ്, ഡോ. സന്ധ്യാദേവി, ഡോ. മനു മാത്യു, തൊഴിലുറപ്പ് തൊഴിലാളികൾ, കാർഷിക കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


മാള: മാള ഇന്ദിരാഭവനിൽ നടന്ന വൃക്ഷത്തൈ നടീൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. ഹക്കീം, പുരുഷോത്തമൻ, സന്തോഷ് ആത്തപ്പിളി, ഷിഗിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.