parishththi-dinaharanam
ലോക പരിസ്ഥിതിദിനാചരണവും ഒരു കോടി ഫല വൃക്ഷത്തൈ വിതരണ പരിപാലന പദ്ധതിയുടെ കയ്പമംഗലം നിയോജക മണ്ഡല തല ഉദ്ഘാടനവും ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കയ്പമംഗലം: ലോക പരിസ്ഥിതി ദിനാചരണവും ഒരു കോടി ഫല വൃക്ഷത്തൈ വിതരണ പരിപാലന പദ്ധതിയുടെ കയ്പമംഗലം മണ്ഡലം തല ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അദ്ധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ബാബു, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി പി. ബിന്ദു, മതിലകം കൃഷി വിജ്ഞാന കേന്ദ്രം നോഡൽ ഓഫീസർ ഡോ. ദിവ്യ വിജയൻ, എടത്തിരുത്തി കൃഷി ഓഫീസർ റുബീന എന്നിവർ സംസാരിച്ചു.
പേര, ഞാവൽ, നെല്ലി, മുരിങ്ങ, സീതപ്പഴം എന്നീ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രസിഡന്റ് ഫല വൃക്ഷത്തൈ നട്ടു.