കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം എം. സ്വർണ്ണലത ഉദ്ഘാടനം ചെയ്യുന്നു.
തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജിൽ അതിജീവനം ട്രീസ് ഒഫ് ഹോപ് എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. കൊല്ലം ശ്രീനാരായണ കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപിക ഡോ. ജിഷ ക്‌ളാസെടുത്തു. പ്രിൻസിപ്പൽ ഡോ. റീന രവീന്ദ്രൻ അദ്ധ്യക്ഷനായി. ഡോ. സി.ടി. അനിത, പി.ജെ. ലക്ഷ്മി എന്നിവർ സംസാരിച്ചു.
ലോക പരിസ്ഥിതി ദിനത്തിൽ എ.ഐ.വൈ.എഫ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നടത്തിയ വൃക്ഷത്തെ വിതരണ ഉദ്ഘാടനം കരയാമുട്ടം യു.പി സ്‌കൂളിൽ നടന്നു. മേഖലാ കമ്മിറ്റി സെക്രട്ടറി കിഷോർ വാഴപ്പുള്ളി അദ്ധ്യക്ഷനായി. അഡ്വ. കെ.ജെ. യദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി മെമ്പർമാരായ സുചിന്ദ് പുല്ലാട്ട്, കണ്ണൻ വലപ്പാട്, മുബീഷ് പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
നാട്ടിക പഞ്ചായത്തിലെ പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം എട്ടാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. വിനു നിർവഹിച്ചു. വാർഡ് മെമ്പർ സി.എസ്. മണികണ്ഠൻ അദ്ധ്യക്ഷനായി. ആശാ വർക്കർ നിഷ ഉണ്ണിക്കൃഷ്ണൻ അഗൻവാടി ടീച്ചർന്മാരായ ശോഭന, ബിന്ദു, വാർഡിലെ ആർ.ആർ.ടിമാരായ വി.ഡി. സന്ദീപ്, കെ.വി. സജീവൻ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
ലോക പരിസ്ഥിതി ദിനത്തിൽ നാട്ടിക പഞ്ചായത്ത് കേരള മഹിളാ സഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഫല വൃക്ഷ തൈകൾ നട്ടു. കേരള മഹിളാ സഘം തൃശൂർ ജില്ലാ സെക്രട്ടറി എം. സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ എക്‌സിക്യൂട്ടിവ് അഗം സജിന പർവ്വിൻ അദ്ധ്യക്ഷയായി. നാട്ടിക പഞ്ചായത്ത് സെക്രട്ടറി സിന്ധു പ്രസാദ്, പ്രസിഡന്റ് സീമ രാജൻ, കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഹെഡ് നഴ്‌സ് ശ്രീമാൻ ബാബു എന്നിവർ സംസാരിച്ചു. സി.പി.ഐ. മുൻ മണ്ഡലം സെക്രട്ടറി ആയിരുന്ന കെ.എ. ആനന്ദന്റെ വസതിയിൽ കെ.എ. ആനന്ദന്റെ ഓർമ്മയ്ക്കായി ഓർമ്മ മരവും നട്ടു.
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൃപ്രയാർ മേഖലയിൽ 'ഞാൻ ഒരു മാദ്ധ്യമ മരം' എന്ന കാമ്പയിൻ സംഘടിപ്പിച്ചു. തൃപ്രയാർ സിവിൽ സ്റ്റേഷന് സമീപം ഗവ. ശ്രീരാമ പോളിടെക്‌നിക്കിന് മുൻപിൽ വൃക്ഷത്തൈ നടിൽ കെ.ജെ. യു സംസ്ഥാന എക്‌സി. അംഗം ജോസ് താടിക്കാരൻ നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ആർ. മധു മേഖലാ കമ്മിറ്റി ജനറൽ സെക്രട്ടറി സജീവൻ കാരമുക്ക്, ട്രഷറർ സനീഷ് ജഗന്നിവാസ്, മുൻ പ്രസിഡന്റ് എം.എസ്. സജീഷ് എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.സി. മണികണ്ഠൻ അദ്ധ്യക്ഷനായി. എ.എൻ. സിദ്ധപ്രസാദ്, ശ്രീദർശ് വടക്കൂട്ട്, സഗീർ, വിപുൽ നാട്ടിക, മുഹമ്മദലി കണിയാർകോട്, കണ്ണൻ. കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.
മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം വർക്കിംഗ് പ്രസിഡന്റ് രഹന ബിനീഷ് അദ്ധ്യക്ഷയായി. സുനിൽ ലാലൂർ, എ. എൻ. സിദ്ധപ്രസാദ്, വി. ഡി. സന്ദീപ്, സി എസ്. മണികണ്ഠൻ, ഷീമാ സുനിൽ, ഷിനിത ബിജു എന്നിവർ പങ്കെടുത്തു.