കൊടുങ്ങല്ലൂർ: ജീവശ്വാസമേകാൻ ആയിരം തണൽ മരങ്ങൾ എന്ന സന്ദേശവുമായി ലോകത്തിന്റെ വിവിധയിടങ്ങളിലെ 100 കേന്ദ്രങ്ങളിൽ കെ.കെ.ടി.എം സീഡ്‌സ് 1000 വൃക്ഷത്തൈകൾ നട്ടു. കെ.കെ.ടി.എം ഗവ. കോളേജിലെ ഒരു കൂട്ടം പൂർവ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയുടെ പരിസ്ഥിതി ദിനാചരണം കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.എ. നസി ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽമാരായ ഡോ. ദേവകി നന്ദനൻ, ഡോ. ഐ. അനിത, പൂർവ അദ്ധ്യാപിക പ്രൊഫ. പത്മാദേവി, സുവോളജി ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഷാജി, സീഡ്‌സ് പ്രസിഡന്റ് ഡോ. സുമതി അച്ചുതൻ, പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ്, അഡ്വ. വി.എ. റംലത്ത്, എ.പി. മുരളീധരൻ എന്നിവർ സംസാരിച്ചു. രാജീവ് മുല്ലപ്പള്ളി, ഹരിദാസ് ഗോപുര, ആര്യ നായർ, യു.കെ. വിശ്വനാഥൻ, ഡോ. ഡെയിൻ ആന്റണി, യു.കെ. ചന്ദ്രൻ, മധുസൂദനൻ, അഡ്വ. ഭാനുപ്രകാശ് എന്നിവർ നേതൃത്വം നൽകി.