ncp

തൃശൂർ: എൻ.സി.പി നേതൃത്വത്തിൽ മോദി സർക്കാരിന്റെ ഇന്ധനവില കൊള്ളയ്ക്കെതിരെ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലെ നൂറ്റമ്പതോളം ഗൃഹങ്ങളിൽ പ്രതിഷേധ ഗൃഹസദസ്സുകൾ നടത്തി. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.കെ. രാജൻ മാസ്റ്റർ കേച്ചേരി പെരുമണ്ണിലെ വസതിയിലും ജില്ലാ അദ്ധ്യക്ഷൻ ടി.കെ. ഉണ്ണിക്കൃഷ്ണൻ മാള പുത്തൻചിറയിലുള്ള വസതിയിലും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി എം. പത്മിനി ടീച്ചർ ചൂണ്ടൽ പഴുന്നാനയിലും സംസ്ഥാന നിർവ്വാഹക സമിതി അംഗവും ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ എ.വി. വല്ലഭൻ ചൂണ്ടൽ വാദ്ധ്യൻ മനയിലും സി.ഐ. സെബാസ്റ്റ്യൻ മണലൂരിലും പ്രതിഷേധ ഗൃഹസദസ്സുകൾ നടത്തി. വിശാലാക്ഷി മല്ലിശ്ശേരി, നയന, കെ.വി. പ്രവീൺ, സൈനുദ്ദീൻ, പുഷ്പാകരൻ, സി.ആർ. സജിത്, സുകുമാരൻ, ജയ്‌സ് തോമസ് തുടങ്ങിയവരോടൊപ്പം നിയോജകമണ്ഡലം പ്രവർത്തകരും പങ്കെടുത്തു.