monkey

വടക്കാഞ്ചേരി: അകമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിൽ ആളെക്കണ്ടാൽ ക്ഷേത്ര പരിസരത്ത് തമ്പടിച്ച വാനരക്കൂട്ടം ഓടിയെത്തും. കൈയിൽ ഒന്നുമില്ലെന്ന് കണ്ടാൽ നിരാശരാകും. ഭക്ഷണം ഒന്നും കിട്ടാതാകുമ്പോൾ തിരിച്ച് വനത്തിലേക്ക് പോകും.

കൊവിഡിന്റെ ഒന്നാം ഘട്ടത്തിൽ കന്നുകാലികളെയും, അലഞ്ഞു നടക്കുന്ന മൃഗങ്ങളെയും ഭക്ഷണം കൊടുത്ത് സംരക്ഷിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ കുരങ്ങന്മാർക്ക് ഭക്ഷണം നല്കിയിരുന്നു.

പക്ഷേ ഇപ്രാവശ്യം ആരും ഭക്ഷണം തരാനില്ലാതായതോടെ കുരങ്ങന്മാർ ഇപ്പോൾ മുഴുപ്പട്ടിണിയിൽ. കൊവിഡ് മൂലം ക്ഷേത്രം അടച്ചതോടെ കുരങ്ങന്മാരുടെ അന്നവും മുടങ്ങി. ക്ഷേത്ര ദർശനത്തിനായെത്തുന്ന ഭക്തർ നല്കുന്ന ഭക്ഷണവും, പഴവർഗ്ഗങ്ങളും തിന്നാണ് ഇവ കഴിഞ്ഞിരുന്നത്. കുട്ടികളും കുടുംബവുമായി ഇവ പെറ്റു പെരുകിയപ്പോൾ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് പി.എസ് രാഘവൻ മാസ്റ്റരുടെ നിർദ്ദേശ പ്രകാരം ദിവസവും കുരങ്ങന്മാർക്ക് ഭക്ഷണം കൊടുക്കുന്ന പദ്ധതിയും നടപ്പിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം നിലച്ചു.

തിന്നും, കുടിച്ചും ക്ഷേത്ര പരിസരത്ത് വിലസിയിരുന്ന വാനരക്കൂട്ടം ഇവിടം വിട്ടു പോകാൻ തയ്യാറല്ല. കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞ് ക്ഷേത്രം തുറന്നാൽ മാത്രമേ കുരങ്ങന്മാരുടെ കഷ്ടകാലം തീരൂ. അല്ലെങ്കിൽ ഇവയെ തീറ്റിപ്പോറ്റാൻ ഏതെങ്കിലും സംഘടനകൾ മുന്നോട്ടു വരേണ്ടതുണ്ട്.

ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി​യ​ ​പ്ര​ദേ​ശ​ങ്ങൾ


​ഗു​രു​വാ​യൂ​ർ​ ​ന​ഗ​ര​സ​ഭ​ 34​-ാം​ ​ഡി​വി​ഷൻ
വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​ 26,​ 27,​ 28,​ 31,​ 35,​ 37,​ 38,​ 39​ ​ഡി​വി​ഷ​നു​കൾ
തൃ​ക്കൂ​ർ 03,​ 05,​ 09​ ​വാ​ർ​ഡു​കൾ
വ​ള്ള​ത്തോ​ൾ​ ന​ഗ​ർ​ ​ 08,​ 15​ ​വാ​ർ​ഡു​കൾ
കു​ഴൂ​ർ ​എ​ല്ലാ​ ​വാ​ർ​ഡു​ക​ളും

ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണു​കൾ



​മു​ള്ളൂ​ർ​ക്ക​ര​ ​ 05,​ 12,​ 14​ ​വാ​ർ​ഡു​കൾ
ശ്രീ​നാ​രാ​യ​ണ​പു​രം​ ​ ​മു​ഴു​വ​ൻ​ ​വാ​ർ​ഡു​ക​ളും