ചേർപ്പ്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഗുരുകുലം പബ്ലിക് സ്‌കൂളിൽ ചാർജെടുത്ത പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തിയും അക്കാഡമിക് ഡയറക്ടർ കെ. രമയും ചേർന്ന് വൃക്ഷത്തൈകൾ നട്ടു. സ്‌കൂൾ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, സെക്രട്ടറി /മാനേജർ പി.വി. ഷാജി, വൈസ് ചെയർമാൻ അഡ്വ. കെ.ബി. ഹരിദാസ്, എം.കെ. ശിവദാസ്, ഡോ. കെ.ആർ. രാജൻ, ഡോ. കെ.സി. പ്രകാശൻ, ടി.ആർ. രഞ്ജു, കെ.കെ. സജീവ് കുമാർ, കെ.ആർ. ഗംഗാധരൻ, വി.എ. ധർമരാജൻ തുടങ്ങിയവരും അദ്ധ്യാപകരും പങ്കെടുത്തു.