patayam

കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂർ കാരക്കാകടവിലെ ലിഫ്റ്റ് ഇറിഗേഷനിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിൽ ആലത്തൂരിൽ അനധികൃതമായി തോടിന് കുറുകെ നിർമ്മിച്ച പത്തായം പൊളിച്ചു നീക്കി. മത്സ്യം പിടിക്കാൻ പത്തായം സ്ഥാപിച്ചതോടെ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജാ ജോസിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് ഉദ്യോഗസ്ഥരായ ഷിബുകുമാർ, നിഖിൽകുമാർ എന്നിവർ ചേർന്നാണ് പത്തായം പൊളിച്ചു നീക്കിയത്.