തൃശൂർ: രണ്ടാം പിണറായി സർക്കാരിന്റെ ബഡ്ജറ്റ് കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കുന്നതിനും മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽ നൽകുന്നതാണെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ അശോകൻ പറഞ്ഞു. തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണ മേഖല, കുടുംബശ്രീ എന്നിങ്ങനെ വിവിധ മേഖലകൾക്കും ബഡ്ജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട്. പുതിയ നികുതികളൊന്നും പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പൂർണമായും ജനക്ഷേമ ബഡ്ജറ്റാണിതെന്ന് അശോകൻ പറഞ്ഞു.