വടക്കാഞ്ചേരി: കൊവിഡിൽ ജീവിതം വഴിമുട്ടിയപ്പോൾ കൂടിയാട്ട കലാകാരി പലചരക്ക് കട തുടങ്ങി. കൂടിയാട്ടം കലാകാരിയും, കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിലെ താത്കാലിക കൂടിയാട്ടം അദ്ധ്യാപികയുമായ കലാമണ്ഡലം പ്രസന്നകുമാരിയാണ് പലചരക്ക് കട തുടങ്ങിയത്.
2000 വരെ കലാമണ്ഡലത്തിൽ താത്കാലിക അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. കൊവിഡ് വ്യാപനമായതോടെ കൂടിയാട്ട അരങ്ങുകൾ ഇല്ലാതായി. വേറെ ജോലിക്കായി ശ്രമിച്ചെങ്കിലും കലാകാരിയെന്ന് പറഞ്ഞ് പലരും ഒഴിവാക്കി. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതെ വന്നപ്പോൾ കൈയിലുണ്ടായിരുന്ന സ്വർണ്ണാഭരണം പണയം വെച്ച് പലചരക്ക് കട തുടങ്ങി.
കട തുറക്കുന്നതിനും നിയന്ത്രണം വന്നതോടെ കച്ചവട വരുമാനം കുറഞ്ഞു. കലാമണ്ഡലത്തിലെ സഹപ്രവർത്തകരും, ഗുരുക്കന്മാരുമാണ് കൂടുതലായും സാധനം വാങ്ങി സഹായിക്കുന്നത്. കലാമണ്ഡലത്തിൽ ക്ലാസുകൾ ആരംഭിക്കുമ്പോൾ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കൂടിയാട്ട കലാകാരി.
ലഭിച്ച ബഹുമതികൾ
മലബാർ ദേവസ്വം ക്ഷേത്ര കലാ പുരസ്കാരം
എസ്.പി ബാലസുബ്രമണ്യം കലാനിധി നാട്യശീ പുരസ്കാരം
പൈങ്കുളം രാമ ചാക്യാർ പുരസ്കാരം
ബ്രഹ്മ ശ്രീ ആദി ശങ്കരാ പുരസ്കാരം
ആശ്വാസ കണക്ക്
1417 പേർക്ക് കൊവിഡ്
തൃശൂർ : 1,417 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 1,472 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,083 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,314 ആണ്. 2,33,794 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.24 ശതമാനമാണ്. സമ്പർക്കം വഴി 1,411 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിൽ കഴിയുന്നവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 257
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 754
സർക്കാർ ആശുപത്രികളിൽ 310
സ്വകാര്യ ആശുപത്രികളിൽ 526
ഡോമിസിലിയറി കെയർ സെന്ററുകളിൽ 1205
വീടുകളിൽ 5,614 പേർ.