കൊടകര: പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 'വീടും പരിസരവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ ഷൈമ ഫിറോസ് കൊച്ചി, എം.ടി. ഭാഗ്യശ്രീ കുന്നംകുളം, പി.ബി. മുനീർ വെള്ളാഞ്ചി എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിവേക് പുലിക്കോടൻ, ടി.എസ്. സനേഷ് കാവനാട്, കെ.എ. അബ്ദുൾ ഖാദർ (മണി ചെറുതുരുത്തി) എന്നിവർക്കാണ് പ്രോത്സാഹനസമ്മാനം. വിദ്യാർത്ഥി വിഭാഗത്തിൽ പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി, ടി.യു. സുദർശൻ, വെള്ളിക്കുളങ്ങര പി.സി.ജി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പി. സീതാലക്ഷ്മി, എടക്കുളം എസ്.എൻ.ജി.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി രതീഷ് എന്നിവർ ആദ്യ മൂന്നുസ്ഥാനങ്ങൾ നേടി.
കൊടകര ജി.എൻ.ബി.എച്ച്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി അതുൽ കൃഷ്ണ, ഇരിങ്ങാലക്കുട ജി.എം.ബി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി എ.എൻ. അമൽകൃഷ്ണ, ചെമ്പുച്ചിറ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി അഭിനവ് പി. രാജേഷ് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി.
കോടാലി ഫോട്ടോമ്യൂസ് ഡയറക്ടർ ഡോ. ഉണ്ണിക്കൃഷ്ണൻ പുളിക്കൽ, സീനിയർ ഫോട്ടോഗ്രാഫർ സുനിൽ സപര്യ എന്നിവരാണ് മത്സരത്തിന്റെ വിധിനിർണയം നടത്തിയത്. പ്രസ്‌ക്ലബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്.